ധോണിയുടെ അവസാന ഐപിഎല്‍ ആവില്ല; ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ

2021 സീസണ്‍ ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആവില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍. ധോണിയുടെ പകരക്കാരനായി മറ്റാരെയും പരിഗണിക്കുന്നില്ലെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു.

”ഇത് ധോണിയുടെ അവസാന സീസണ്‍ ആണെന്ന് എനിക്ക് തോന്നുന്നില്ല. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അദ്ദേഹത്തിനു പകരം ഇപ്പോള്‍ ഞങ്ങള്‍ ആരെയും പരിഗണിക്കുന്നുമില്ല.”- കാശി വിശ്വനാഥന്‍ പറഞ്ഞു.

ഐപിഎല്‍ 14ആം സീസണ്‍ ഇന്നുമുതല്‍ ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. കൊവിഡ് ബാധയെ തുടര്‍ന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം.

6 വേദികളിലായാണ് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനല്‍.

 

Top