ധോണി, വയസ് 37 ; ക്യാപ്റ്റന്‍ കൂളിന്റെ പിറന്നാള്‍ ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങള്‍

dhoni

ന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്ക് ഇന്ന് 37ാം പിറന്നാള്‍. മുന്‍ ക്യാപ്റ്റന്റെ പിറന്നാള്‍ തകര്‍ത്താഘോഷിച്ച് ഭാര്യയും മകളും സഹതാരങ്ങളും. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം വലിയ ആഘോഷത്തോടെ തന്നെ ക്യാപ്റ്റന്‍ കൂളിന്റെ പിറന്നാള്‍ അടിച്ചുപൊളിക്കുകയും ചെയ്തു.

സഹതാരങ്ങള്‍ ബര്‍ത്ത് ഡേ സോംഗ് പാടുന്നതിനിടെ ധോണി കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ധോണിയുടെ പിറന്നാള്‍ ദിനത്തില്‍ ആദ്യം ആശംസയയച്ചത് താരത്തിന്റെ കൂടെ നിഴലായി നില്‍ക്കുന്ന ഭാര്യ സാക്ഷി ധോണിയാണ്. ‘ഹാപ്പി ബര്‍ത്‌ഡേ ധോണി, പത്ത് വര്‍ഷം ഞാന്‍ നിന്നില്‍ നിന്നും ഒരുപാട് പഠിച്ചു. നിങ്ങളെ കുറിച്ച് പറയാന്‍ വാക്കുകളില്ല. എന്റെ ജീവിതത്തില്‍ സന്തോഷം മാത്രം തന്നതിന് നന്ദി മഹി’ എന്ന് സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബര 11 ന് സമനിലയിലായ ശേഷമായിരുന്നു ധോണിയുടെ പിറന്നാള്‍ ആഘോഷം നടന്നത്. വിരാട് കോഹ്‌ലിയും സുരേഷ് റെയ്‌നയും അനുഷ്‌ക ശര്‍മയും അടക്കമുള്ള താരങ്ങളെല്ലാം ആഘോഷത്തില്‍ പങ്കുചേര്‍ന്നു. സഹപ്രവര്‍ത്തകരുടെ കൂടെ പിറന്നാള്‍ ആഘോഷിക്കുന്ന ധോണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ സുരേഷ് റെയ്‌നയാണ് പങ്കുവെച്ചത്.

വീരേന്ദര്‍ സെവാഗ് താരത്തിന് ട്വിറ്ററിലൂടെ ജന്മദിനാശംസകള്‍ അയച്ചു.

ആരാധകരും ധോണിക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നു.

Top