ഐപിഎല്‍ തോല്‍വികള്‍; ധോണിയുടെ മകള്‍ക്കെതിരെയും സൈബര്‍ ആക്രമണം

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‌റെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ചെന്നൈ ക്യാപ്റ്റന്‍ ധോണിക്കെതിരെ അതിരുവിട്ട പ്രവൃത്തികളാണ് സൈബര്‍ ഇടങ്ങളില്‍ നടക്കുന്നത്. ധോണിയെ പരിഹസിക്കുന്നതിനും വിമര്‍ശിക്കുന്നതിനൊപ്പം കുടുംബത്തെ പോലും സൈബര്‍ ആക്രമണത്തിന് ഇരയാക്കുകയാണ് ഒരു വിഭാഗം. ധോണിയുടെ മകള്‍ സൈവയെ പോലും ഇവര്‍ വെറുതേ വിടുന്നില്ല. ഒട്ടേറെ പേര്‍ മകളെ പോലും ആക്ഷേപിച്ച് കൊണ്ടുള്ള കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ രോഷത്തോടെ പങ്കുവയ്ക്കുന്നു.

ചെന്നൈയുടെ പരാജയത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനവും ട്രോളും ഉയര്‍ന്നത് കേദാര്‍ ജാദിവിനും ധോണിയ്ക്കുമെതിരെയാണ്. ധോണിയുടേയും ഭാര്യ സാക്ഷിയുടേയും ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെ വരെ ഇപ്പോള്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. മകള്‍ക്കെതിരെ വധഭീഷണിയും ബലാല്‍സംഗ ഭീഷണി പോലും മുഴക്കി കമന്റിട്ടവരുണ്ട്.

Top