ദാണ്ഡിയ നൃത്തവുമായി ധോണി; ആനന്ദ് അംബാനി-രാധിക മെര്‍ച്ചന്റ് പ്രീ-വെഡിങ് ആഘോഷങ്ങള്‍

അഹമ്മദാബാദ്: ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീ-വെഡിങ് ആഘോഷങ്ങള്‍ ഗുജറാത്തിലെ ജാംനഗറില്‍ നടക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്. വ്യവസായികളുടെയും സിനിമ-കായിക താരങ്ങളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമാണ് ആഘോഷ പരിപാടികള്‍. ഇതിന്റെ എല്ലാ വീഡിയോകളും വാര്‍ത്തകളും ഇപ്പോള്‍ വൈറലാണ്.

വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആഘോഷങ്ങള്‍ക്കിടെ ഗുജറാത്തി നാടോടി നൃത്തരൂപമായ ദാണ്ഡിയ കളിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍. ഒപ്പം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയും ധോണിയുടെ ഭാര്യ സാക്ഷിയുമുണ്ട്.

ധോണിയും ബ്രാവോയും പരമ്പരാഗത ഇന്ത്യന്‍ വസ്ത്രം ധരിച്ചാണ് നൃത്തം ചെയ്യുന്നത്. ആനന്ദിന്റെ സഹോദരന്‍ ആകാശ് അംബാനി ധോണിക്കും ബ്രാവോയ്ക്കും ദാണ്ഡിയ ചുവടുകള്‍ പഠിപ്പിച്ച് കൊടുക്കുന്നുമുണ്ട്. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Top