സയെദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ ധോനി കളിക്കില്ല

dhoni

ന്യൂഡല്‍ഹി: അടുത്ത വര്‍ഷമാദ്യം നടക്കുന്ന സയെദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനി കളിക്കില്ല. താരം ടൂര്‍ണമെന്റില്‍ കളിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും 2021 ഐ.പി.എല്ലില്‍ മാത്രമേ കളിക്കുകയുള്ളുവെന്നാണ് പുതിയ റിപ്പോട്ട്. ഐ.പി.എല്ലിനായുള്ള പരിശീലനത്തിലാണ് ധോനി.

അതേസമയം, സുരേഷ് റെയ്‌ന സയെദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഐ.പി.എല്ലിന് മുന്‍പായി ഫോമിലേക്ക് മടങ്ങിവരാനുള്ള അവസരമായാണ് റെയ്‌ന ഇതിനെ കാണുന്നത്. കഴിഞ്ഞ സീസണില്‍ താരം ഐ.പി.എല്ലില്‍ കളിച്ചിരുന്നില്ല. ജനുവരി 10 മുതല്‍ 31 വരെ ആറ് വ്യത്യസ്ത വേദികളിലായാണ് സയെദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങള്‍ നടക്കുക.

Top