ഷൂട്ടിങ്ങില്‍ ഉന്നം തെറ്റാതെ ധോണി; ആരാധകര്‍ വൈറലാക്കിയ വീഡിയോ കാണാം

ക്രിക്കറ്റില്‍ മാത്രമല്ല, ഷൂട്ടിങ്ങിലും ധോണി ഒന്നാം നമ്പര്‍ തന്നെ. ധോണി തന്നെ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്.

പരസ്യം ഷൂട്ട് ചെയ്യുന്നതിനേക്കാള്‍ രസകരമാണ് തോക്കെടുത്തുള്ള ഷൂട്ടിങ് എന്ന അടിക്കുറിപ്പോടെയാണ് ധോണിയുടെ ട്വീറ്റ്. 9 എംഎം ഹാന്‍ഡ് ഗണ്ണുപയോഗിച്ചാണ് ഷൂട്ടിങ്.

ഉന്നം പിഴക്കാതെ ധോണി ഷൂട്ട് ചെയ്യുന്നുണ്ടെന്നും കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ് ടീമില്‍ താരത്തെ ഉള്‍പ്പെടുത്തണമെന്നും ആരാധകര്‍ പറയുന്നു.

ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവിയുള്ള ധോണി നേരത്തെ കൊല്‍ക്കത്ത പോലീസ് ട്രെയിനിങ് സ്‌കൂളില്‍ വെച്ച് ഷൂട്ടിങ് പരിശീലനം നടത്തുന്നതിന്റെ വീഡിയോയും പുറത്തുവിട്ടിരുന്നു.

Top