അംപയര്‍ ഔട്ട് വിളിച്ചു ; ധോണിയുടെ റിവ്യൂ അപ്പീല്‍ ബുംറയുടെ വിക്കറ്റ് കാത്തു

dhoni

ധര്‍മ്മശാല: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ തോല്‍വി നേരിട്ടപ്പോഴും ഇന്ത്യയുടെ മുന്‍ നായകന്‍ ധോണി തലയുയര്‍ത്തി തന്നെ നിന്നു.

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകേണ്ട ഇന്ത്യന്‍ ടീം ധോണിയുടെ ചെറുത്തുനില്‍പ്പു മൂലം മാന്യമായ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു.

മുന്‍ നായകന്റെ ചെറുത്തു നില്‍പ്പില്ലായിരുന്നെങ്കില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് ഇന്ത്യയ്ക്ക് പുറത്താകേണ്ടി വരുമായിരുന്നു.

റിവ്യു ചോദിച്ച് അതിന്റെ ആനുകൂല്യം ഏറ്റവും കുടുതല്‍ ടീമിന് നേടിക്കൊടുത്ത പാരമ്പര്യമാണ് ധോണിയുടേത്.

കഴിഞ്ഞ മത്സരത്തിലും ധോണിയുന്നയിച്ച റിവ്യൂ ഇന്ത്യയുടെ ഒരു വിക്കറ്റ് നിലനിര്‍ത്താന്‍ സഹായിച്ചിരുന്നു.

33-ാം ഓവറില്‍ ബുംറയുടെ പാഡില്‍ പന്ത് കൊണ്ടതിനെ തുടര്‍ന്ന്‌ ശ്രീലങ്കന്‍ താരങ്ങള്‍ അപ്പീല്‍ നല്‍കി.

അംപയര്‍ അപ്പീല്‍ അനുവദിച്ച് ഔട്ട് വിധിക്കാന്‍ കൈ ഉയര്‍ത്തുന്നതിനു മുന്‍മ്പെ നോണ്‍സ്‌ട്രൈക്കറായി അരികില്‍ നിന്ന ധോണി റിവ്യു അപ്പീല്‍ ചെയ്യുകയായിരുന്നു.

റിവ്യുവില്‍ അംപയറുടെ തീരുമാനം തെറ്റാണെന്ന് തെളിയുകയും ബുംറ നോട്ടൗട്ടായി തുടരുകയും ചെയ്തു.

Top