Dhoni puts Hindi daily on notice, threatens defamation charges

ദില്ലി: തനിക്കെതിരെ ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയ ദില്ലിയിലെ ‘സണ്‍ സ്റ്റാര്‍’ പത്രത്തിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി.

തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കുകയോ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുകയോ ചെയ്തില്ലെങ്കില്‍ മാനനഷ്ടത്തിന് 100 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ട് ധോണി കേസ് നല്‍കി.

പത്രത്തിന്റെ ഒളിക്യാമറ ഓപ്പറേഷനിലാണ് ആരോപണം ഉന്നയിക്കുന്ന ദില്ലി ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി സുനില്‍ ദേവ് തന്നെ ആരോപണങ്ങള്‍ ശരിയല്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ധോണി മാനനഷ്ടക്കേസ് നല്‍കുന്നത്.

2014 ല്‍ ഇംഗ്ലണ്ടില്‍ നടന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ ധോണി ഒത്തുകളിച്ചെന്നാണ് പത്രം നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിലൂടെയാണ് പുറത്തുവന്നത്.

മഹേന്ദ്രസിംഗ് ധോണി ക്രിക്കറ്റ് വാതുവെയ്പ്പ് നടത്തിയെന്നും അതിന് വ്യക്തമായ തെളിവുകളുണ്ടെന്നുമുള്ള സുനില്‍ ദേവിന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. തുടര്‍ച്ചയായ മഴകാരണം പിച്ച് വളരെ മോശമായിരുന്നു.

അതുകൊണ്ടുതന്നെ ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കാമെന്നാണ് ടീം മീറ്റിംഗിനിടെ തീരുമാനിച്ചത്. എന്നാല്‍ ടോസ് നേടിയിട്ടും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

പ്രതീക്ഷിച്ചപോലെ തന്നെ ഇന്ത്യ മത്സരത്തില്‍ പരാചയപ്പെട്ടു. കളി അവസാനിക്കാന്‍ ബാക്കി നില്‍ക്കേ ഒരു ഇന്നിംഗ്‌സിനും 54 റണ്‍സിനുമാണ് ടീം തോറ്റത്. മുന്‍ ഇംഗ്ലണ്ട് താരം ജെഫ്രി ബോയ്‌ക്കോട്ടും ധോണിയുടെ തീരമാനത്തിനെതിരെ ചോദ്യമുയര്‍ത്തിയിരുന്നു.

കളിക്കുമുമ്പ് ധോണി വാതുവെയ്പ്പില്‍ പങ്കാളിയായിട്ടുണ്ടെന്നും അത് തനിയ്ക്ക് നൂറുശതമാനം ഉറപ്പായിരുന്നുവെന്നുമുള്ള സുനില്‍ ദേവിന്റെ വെളിപ്പെടുത്തലാണ് പുറത്തുവന്നത്.

ഇക്കാര്യം അന്നു താന്‍ ബിസിസിഐയ്ക്ക് മുന്നില്‍ ബോധിപ്പിച്ചെന്നും അന്ന് പ്രസിഡന്റായിരുന്ന എന്‍ ശ്രീനിവാസനുമുന്നില്‍ പരാതി എഴുതിനല്‍കിയെന്നും സുനില്‍ ദേവ് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പുറത്തുവിടാന്‍ ശ്രീനിവാസന്‍ തയ്യാറായില്ലെന്നും വിഷയത്തില്‍ ഒരു നടപടിയും ഒരു നടപടിയും ആര്‍ക്കെതിരെയും ഉണ്ടായില്ലെന്നും സുനില്‍ ദേവിന്റെ ആരോപണത്തില്‍ പറയുന്നുണ്ട്.

Top