ഫുട്‌ബോള്‍ കളിച്ച് ധോണി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് മഹേന്ദ്ര സിംഗ് ധോണി. ഇപ്പോള്‍ ഒഴിവുകാലം ആഘോഷിക്കുന്ന ധോണിയുടെ ഫുട്ബോള്‍ കളിക്കുന്ന ഒരു വീഡിയോ ആണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ഇരു കൈയും നീട്ടിയാണ് ആരാധകര്‍ ഈ വീഡിയോ സ്വീകരിച്ചിരിക്കുന്നത്.

ബോളിവുഡ് താരം അര്‍ജുന്‍ കപൂറിനൊപ്പം ധോണി ഫുട്ബോള്‍ കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മുബൈയിലാണ് ധോണി ബോളിവുഡ് താരത്തിനൊപ്പം ഫുട്ബോള്‍ കളിച്ചത്.

രണ്ടുമാസത്തെ സൈനീക സേവനത്തിലായിരുന്ന ധോണി നവംബര്‍ മാസത്തോടെ ടീമില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിനുശേഷം ഇതുവരെ ധോണി ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.

Top