പരിശീലനം മറന്ന് കുട്ടി ആരാധകനൊപ്പം; ധോണിയുടെ കുട്ടിക്കളി ഹിറ്റാകുന്നു

dhoninew

പിഎല്‍ മാമാങ്കത്തിന് ഇനി നാളുകള്‍ മാത്രം. കഠിന പരിശീലനത്തിലൂടെ കച്ചമുറുക്കുകയാണ് താരങ്ങളും ടീമുകളും. മാമാങ്കം പൊടിപൊടുക്കും കാരണം രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയാണ്. അതേസമയം, ടീമുകളെല്ലാം ഉടച്ചു വാര്‍ക്കപ്പെട്ടുവെന്നതും പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും പരിശീലനത്തിന്റെ തിരക്കിലാണ്. ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയും ത്രിരാഷ്ട്ര ടൂര്‍ണമെന്റുമെല്ലാം നല്‍കിയ വിശ്രമം അവസാനിപ്പിച്ചാണ് ധോണി പരിശീലനത്തിനെത്തിയിരിക്കുന്നത്.

പരിശീലനത്തിനിടെ തങ്ങളുടെ ക്യാപ്റ്റന്‍ കൂളിനെ കാണാനെത്തുന്നവര്‍ക്കായി ധോണി സമയം കണ്ടെത്തുന്നുമുണ്ട്. എന്നും എപ്പോഴും ധോണിയുടെ ആരാധകര്‍ കുട്ടികളണ്. അടുത്തയിടെ ധോണിയെ വിട്ടു പിരിയാതെ ഒരു കുട്ടി ആരാധകന്‍ കെട്ടിപിടിച്ചു നിന്നിരുന്നു. പിന്നീട് സംഘാടകന്‍ പിടിച്ചുമാറ്റിയാട്ടാണ് അവന്‍ പോയത്.

എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ് തന്നെ കാണാനെത്തിയ കുട്ടി ആരാധകനൊപ്പം കളിക്കാനാണ് ധോണി തയാറായത്. കുട്ടിയുമായി കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

മതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ധോണിയെ കാണാനെത്തിയതായിരുന്നു കുഞ്ഞ് ആരാധകന്‍. കക്ഷിയുമായി കളിക്കുന്ന ധോണിയുടെ വീഡിയോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കളി ചിരികള്‍ക്കൊടുവില്‍ കുട്ടി ആരാധകന് ചെന്നൈ ടീമിന്റെ ജഴ്സി നല്‍കിയാണ് ധോണി യാത്രയാക്കിയത്.

Top