ധോണി ഒരിക്കലും ക്ഷീണിക്കാറില്ല; ധോണിയുടെ വിരമിക്കലിനെതിരെ സാക്ഷി

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോണിയുടെ വിരമിക്കല്‍ #DhoniRetitres ഹാഷ്ടാഗുമായി പുറത്ത് വന്നതിന് പിന്നാലെ ഈ വിവരം നിഷേധിച്ച് ധോണിയുടെ ഭാര്യ സാക്ഷിരംഗത്ത്. എല്ലാം വെറും അഭ്യൂഹങ്ങള്‍! ആള്‍ക്കാരുടെ മാനസികനിലയെ ലോക്ഡൗണ്‍ ബാധിച്ചുവെന്നതു മനസ്സിലാക്കാനായി. ധോണിയുടെ വിരമിക്കല്‍’ സമൂഹ മാധ്യമങ്ങളില്‍ വന്നതിനി പിന്നാലെസാക്ഷി സിങ് ട്വിറ്റ് ചെയ്തു.

ധോണി ഒരിക്കലും ക്ഷീണിക്കാറില്ല (#DhoniNeverTires) ഹാഷ്ടാഗാണ് സാക്ഷി ട്വീറ്റ് ചെയ്തത്. ധോണിയുടെ ക്രിക്കറ്റ് ഭാവിയെ സംബന്ധിച്ചും മറ്റും അടുത്തിടെ വന്ന വാര്‍ത്തകളിലെയും അതു ചുറ്റിപ്പറ്റിയെത്തിയ അഭ്യൂഹങ്ങളിലെയും അമര്‍ഷം സാക്ഷി ശക്തമായി തന്നെ രേഖപ്പെടുത്തിയതോടെ ധോണിയുടെ ആരാധകവൃന്ദം സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനു വേണ്ടി ബാറ്റേന്തിയെത്തി.

Top