ലോകകപ്പില്‍ ധോണിയുടെ സാന്നിധ്യം യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും: രോഹിത് ശര്‍മ

രാന്‍ പോകുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് നിര്‍ണായകമാണെന്ന് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ . ധോണിയുടെ ഫിനിഷിങ് കഴിവുകള്‍ മാത്രമല്ല ധോണിയുടെ സാന്നിധ്യം ടീമിനും ടീമിലെ യുവതാരങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കുമെന്നും അതുകൊണ്ട് തന്നെ ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റില്‍ ധോണിയെ പോലെയൊരു താരത്തിന്റെ സാന്നിധ്യം ഏതൊരു ടീമിനും ആവശ്യമാണെന്നും രോഹിത് ശര്‍മ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡ്രസിങ് റൂമിലായും കളിക്കളത്തിലായും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട് . ധോണി കൂടെയുണ്ടെങ്കില്‍ എല്ലാര്‍വര്‍ക്കും ഒരു ആത്മവിശ്വാസം ഉണ്ടാകും. അത് വളരെ പ്രധാനപ്പെട്ടതാണ്. അത് ക്യാപ്റ്റനെ സംബന്ധിച്ച് വളരെ സഹായകരവുമാണ് . ധോണി വളരെ വര്‍ഷങ്ങള്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. അതിനാല്‍ ധോണി കൂടെയുള്ളത് ടീമിന് എപ്പോഴും സഹായകരമാകും .’ രോഹിത് ശര്‍മ പറഞ്ഞു .

Top