ട്വന്റി20 ടൂര്‍ണമെന്റിനും ധോണിയില്ല ; താന്‍ പിന്മാറുകയാണെന്ന് ക്രിക്കറ്റ് സെക്രട്ടറിക്ക് കത്തയച്ചു

MS Dhoni

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ മുന്‍ ക്യാപ്റ്റനും സൂപ്പര്‍താരവുമായ എം എസ് ധോണി പങ്കെടുക്കില്ല. ദേശീയ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് ധോണി സ്വയം പിന്‍വാങ്ങുകയായിരുന്നു.

ജാര്‍ഖണ്ഡ് ക്രിക്കറ്റ് സെക്രട്ടറിക്കയച്ച കത്തിലൂടെയാണ് ധോണി കളിക്കാനില്ലെന്ന് അറിയിച്ചത്. ഇതോടെ ധോണിയെ വീണ്ടും കളിക്കളത്തില്‍ കാണാമെന്ന ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. ജനുവരി 7 മുതല്‍ 27 വരെയാണ് ട്വന്റി20 ടൂര്‍ണമെന്റ്.

നിലവില്‍ സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പര്യടനത്തിലും ധോണിയില്ല. അതേസമയം ഫെബ്രുവരി ഒന്നിന് തുടങ്ങുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പര്യടനത്തില്‍ ധോണി കളിച്ചേക്കും.

Top