മോദിക്കു പിന്നില്‍ ധോണി, കോഹ്ലിയേയും തെണ്ടുല്‍ക്കറേയും കടത്തിവെട്ടി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും ആരാധാകരുള്ള പുരുഷന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി ധോണി. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയേയും സച്ചിന്‍ തെണ്ടുല്‍ക്കറേയും മറികടന്നാണ് താരത്തിന്റെ നേട്ടം. സച്ചിന്‍ ഏഴാമതും കോഹ്ലി എട്ടാം സ്ഥാനത്തുമാണുള്ളത്. ഒന്നാം സ്ഥാനത്തുള്ളതാകട്ടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.

യുഗോവ് എന്ന ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങ് റിസര്‍ച്ച് കമ്പനി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 42,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേ പ്രകാരം പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ക്കു പിന്നാലെയാണിപ്പോള്‍ സമൂഹ മാധ്യമങ്ങള്‍.

8.85 ശതമാനം വോട്ടാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ നേടിയത്. മോദിക്ക് 15.66 ശതമാനം വോട്ട് ലഭിച്ചു. രത്തന്‍ ടാറ്റ (8.02%), അമിതാഭ് ബച്ചന്‍ (6.55%), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (5.81%), വിരാട് കോലി (4.46%) എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ മറ്റുള്ളവര്‍.

ബറാക് ഒബാമ (7.36%), ബില്‍ ഗേറ്റ്‌സ് (6.96%) എന്നിവരെല്ലാം ധോണിക്ക് പിന്നിലാണ്. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ (2.95%) പതിമൂന്നാം സ്ഥാനത്തും അര്‍ജന്റീനയുടെ ലയണല്‍ മെസ്സി (2.32%) പതിനാറാം സ്ഥാനത്തുമാണുള്ളത്.

Top