ധോണി ലളിത ചിന്താഗതികളുള്ള ലളിത സ്വഭാവമുള്ള വ്യക്തിയാണെന്ന് ഇര്‍ഫാന്‍ പഠാന്‍

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുന്‍ സഹതാരവും ഓള്‍റൗണ്ടറുമായ ഇര്‍ഫാന്‍ പഠാന്‍. ‘ലളിതമായ ചിന്താഗതികളുള്ള ലളിത സ്വഭാവമുള്ള വ്യക്തിയാണ് ധോണി. അദ്ദേഹത്തെക്കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യം മാത്രമെ ധോണി നിയന്ത്രിക്കാറുള്ളു.

ഉദാഹരണമായി ബൗളര്‍മാര്‍ക്ക് വേണ്ടി പന്തെറിയാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ബൗളര്‍മാര്‍ക്ക് എല്ലാ ജോലികളും ചെയ്യേണ്ടിവന്നു. അവര്‍ പന്ത് ശരിയായ സ്ഥലങ്ങളില്‍ എറിയുമ്പോള്‍ വിക്കറ്റ് കീപ്പറായ ധോണി അത് അടുത്തു നിന്ന് കാണേണ്ടി വന്നു. സമ്മര്‍ദ്ദത്തെ സ്വയം മനസിലാക്കിയ അദ്ദേഹം മറ്റെല്ലാ കാര്യങ്ങളും ചെയ്യുന്നതിനേക്കാള്‍ നന്നായി സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്തു’പഠാന്‍ പറഞ്ഞു.

Top