ധോണി മഹാനായ കളിക്കാരന്‍, ആരുടെയും സംരക്ഷണം ആവശ്യമില്ല :കപില്‍ ദേവ്‌

മുംബൈ: ട്വന്റി-20യില്‍ നിന്ന് എംഎസ് ധോണി വിരമിക്കണമെന്ന് വിമര്‍ശകര്‍ മുറ വിളി കൂട്ടുമ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന് പിന്തുണയുമായി കപില്‍ ദേവ്.

ധോണി ഇപ്പോഴും മറ്റ് താരങ്ങളേക്കാള്‍ മുന്നിലാണെന്നിരിക്കെ താരം വിരമിക്കേണ്ട സാഹചര്യമില്ലെന്ന് കപില്‍ ദേവ് വ്യക്തമാക്കി.

വിവാദങ്ങള്‍ അനാവശ്യമാണെന്നും, ധോണി മഹാനായ കളിക്കാരനാണെന്നും, കൊഹ്‌ലിയടക്കം ആരാലും സംരക്ഷിക്കപ്പെട്ടു പോകേണ്ട കളിക്കാരനല്ല ധോണിയെന്നും അദ്ദേഹം പറഞ്ഞു.

ആരുടെയും പിന്തുണ ധോണിക്ക് ആവശ്യമില്ല. ധോണിക്ക് മികവ് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹം സ്വയം ഒഴിഞ്ഞു മാറും, അദ്ദേഹത്തെപ്പോലൊരാള്‍ കളിക്കുന്നതിലുപരി കളി നിയന്ത്രിക്കുന്ന ആളാണ്, കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

ധോണി വിരമിക്കണമെന്ന വിവാദത്തിനിടയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയും പരിശീലകന്‍ രവി ശാസ്ത്രിയും ധോണിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Top