ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലും ധോണിയില്ല

dhoni

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മുന്‍ നായകന്‍ എം.എസ്. ധോണിയെ ഉള്‍പ്പെടുത്തിയില്ല. വിരാട് കോഹ്‌ലി നയിക്കുന്ന ടീമില്‍ ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി സ്ഥാനംപിടിച്ചു. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തിയതൊഴിച്ചാല്‍ വെസ്റ്റിന്‍ഡീസിനെതിരെ പരമ്ബര വിജയിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്തി.

ഭുവനേശ്വര്‍ കുമാറിനാണ് പാണ്ഡ്യയുടെ വരവോടെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്ബരക്കുള്ള ടീമില്‍ സ്ഥാനം നഷ്ടമായത്. ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ്‌ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹര്‍, ഖലീല്‍ അഹ്മദ്, ദീപക് ചഹര്‍, നവ്ദീപ് സെയ്‌നി.

Top