അടുത്ത ഐപിഎല്ലില്‍ ധോണിയും ; ചെന്നൈയും രാജസ്ഥാനും തിരിച്ചെത്തും

dhoni

ന്യൂഡല്‍ഹി: കോഴ വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും ഐപിഎല്ലിലേക്ക് മടങ്ങിവരും.

രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷം 2018ലെ ഐപിഎല്‍ സീസണില്‍ ഇരുടീമുകള്‍ക്കും മടങ്ങിയെത്താന്‍ ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സില്‍ അനുമതി നല്‍കി.

കോഴനടപടി നേരിട്ടപ്പോള്‍ ടീമിലുണ്ടായിരുന്ന അഞ്ച് താരങ്ങളെ നിലനിര്‍ത്താനും അനുവാദമുണ്ട്.

അതുവഴി എം.എസ്.ധോണിക്ക് സൂപ്പര്‍ കിങ്‌സിലേക്ക് തിരിച്ചെത്താം.

മാത്രമല്ല, ഫെബ്രുവരിയില്‍ നടക്കുന്ന താരലേലത്തില്‍ ഒരോ ഫ്രാഞ്ചൈസിക്കും മുടക്കാവുന്ന പരമാവധി തുക 66 കോടി രൂപയില്‍ നിന്ന് 80 കോടി ആയി ഉയര്‍ത്തിയിട്ടുണ്ട്.

ഡല്‍ഹിയില്‍ ഐ.പി.എല്‍ ഗവേര്‍ണിങ് കൗണ്‍സിലിലാണ് പുതിയ തീരുമാനങ്ങള്‍.

Top