ധോണിയെ തേടി മറ്റൊരു റെക്കാഡ് കൂടി; ട്വന്റി-20 മത്സരത്തില്‍ അഞ്ച് ക്യാച്ചുകള്‍

MS Dhoni

ലണ്ടന്‍: റെക്കോര്‍ഡുകള്‍ കൈക്കുമ്പിളിലാക്കി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മഹി മറ്റൊരു റെക്കാഡ് കൂടി കീഴടങ്ങി.

ഒരു ട്വന്റി-20 മത്സരത്തില്‍ അഞ്ച് ക്യാച്ചുകളെടുക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കാഡ് സ്വന്തമാക്കിയിരിക്കുകയാണ് ധോണി. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിലായിരുന്നു ധോണിയുടെ ഉജ്ജ്വല പ്രകടനം.

ഇംഗ്ലണ്ടിന് നഷ്ടമായ ഒമ്പത് വിക്കറ്റുകളില്‍ ആറെണ്ണവും ധോണിയുടെ കൈകളിലൂടെയായിരുന്നു. ജെയ്‌സണ്‍ റോയ്, ഇയാന്‍ മോര്‍ഗന്‍, ബയര്‍‌സ്റ്റോവ്, ജോര്‍ദാന്‍, ഹെയ്ല്‍സ് എന്നിവരാണ് ധോണിയ്ക്ക് ക്യാച്ച് നല്‍കി പുറത്തായവര്‍.

മത്സരത്തില്‍ രോഹിതിന്റെ സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ ഏഴ് വിക്കിറ്റിന് വിജയിച്ചിരുന്നു.

Top