ധോണി എന്തിന് വിരമിക്കണം; പ്രായം വെറുമൊരു സംഖ്യ മാത്രം: ഗാംഗുലി

ധോണിയുടെ വിരമിക്കലിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരം. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

‘ധോണിക്ക് ലോകകപ്പിന് ശേഷവും കളിക്കാന്‍ കഴിയും. ഇന്ത്യ ലോകകപ്പ് നേടുകയും ധോണി മികച്ച പ്രകടനം സ്ഥിരതയോടെ പുറത്തെടുക്കുകയുമാണെങ്കില്‍ എന്തിന് അദ്ദേഹം വിരമിക്കണം?. പ്രായം വെറുമൊരു സംഖ്യ മാത്രമാണ്. പ്രതിഭയാണ് പ്രധാനം.’ ധോണിയെക്കുറിച്ച് ഗാംഗുലി പറഞ്ഞു.

Top