മത്സരത്തിനിടെ വേലി ചാടിക്കടന്ന് കാലില്‍ വീണ് ആരാധകന്റെ സ്‌നേഹപ്രകടനം; അന്തംവിട്ട് ധോണി

MS Dhoni

മൊഹാലി: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യ വിജയം വരിച്ചത്.

ആദ്യ ഇന്നിങ്‌സിലെ തോല്‍വിക്ക് മറുപടി തന്നെയായിരുന്നു ഇന്ത്യയുടെ അനായാസ വിജയം.

എന്നാല്‍, മത്സരത്തിനിടെ മറ്റൊരു രസകരമായ സംഭവവും ഉണ്ടായി.

ശ്രീലങ്ക ബാറ്റ് ചെയ്യുന്നതിനിടെ ഗ്യാലറിയിലെ വേലിക്കെട്ട് മറികടന്ന് ഗ്രൗണ്ടിലെത്തിയ ആരാധകന്റെ പ്രകടനമായിരുന്നു സ്റ്റേഡിയത്തെ ഞെട്ടിച്ചത്.

ഗ്രൗണ്ടിലേക്കിറങ്ങിയ ഈ ക്രിക്കറ്റ് പ്രേമി ഓടിയെത്തിയത് എം എസ് ധോണിയുടെ സമീപത്തേയ്ക്കായിരുന്നു.

തന്റെ പ്രിയതാരത്തിന്റെ കാലില്‍ വീണാണ് ആരാധകന്‍ ധോണിയോടുളള സ്‌നേഹം പ്രകടമാക്കിയത്.

Meanwhile in Mohali #TeamIndia #INDvSL

A post shared by Team India (@indiancricketteam) on

ആരാധകന്റെ സ്‌നേഹ പ്രകടനത്തിനു മുന്നില്‍ ധോണിയും ഒരു നിമിഷം പകച്ചു പോയി.

അപ്പോഴേക്കും ഓടിയെത്തിയ സുരക്ഷ ഗാര്‍ഡ് ആരാധകനെ പിടിച്ച് ഗ്രൗണ്ടിന് പുറത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു.

അതേസമയം, രോഹിത് ശര്‍മ്മയുടെ ഡബിള്‍ സെഞ്ചുറിയുടെ മികവിലായിരുന്നു ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്.

153 പന്തില്‍ 12 സിക്‌സും 13 ബൗണ്ടറികളും സഹിതം പുറത്താകാതെ 208 റണ്‍സെടുത്ത് ഐതിഹാസിക ഇന്നിങ്‌സാണ് രോഹിത് കാഴ്ച്ചവെച്ചത്.

ഏകദിനത്തിലെ തന്റെ ഡബിള്‍ സെഞ്ചുറി മൂന്നാം വട്ടമാണ് രോഹിത്ത് സ്വന്തമാക്കിയത്.

മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ കാഴ്ച്ച വെച്ചത്. രോഹിത്തിന്റെ ഡബിള്‍ സെഞ്ചുറി മികവില്‍ നാല് വിക്കറ്റിന് 392 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ലങ്കയുടെ പ്രതിരോധം എട്ട് വിക്കറ്റിന് 251ല്‍ ഒതുങ്ങി. ഇതോടെ 141 റണ്‍സിന്റെ വിജയം ടീം ഇന്ത്യ സ്വന്തമാക്കി. അടുത്ത മത്സരം 17 ന് വിശാഖപട്ടണത്ത് നടക്കും.

Top