ധോണി നിര്‍മാണം; ‘എല്‍ജിഎം’ ട്രെയിലര്‍ എത്തി

എം.എസ്. ധോണിയുടെ സിനിമാ നിര്‍മാണക്കമ്പനിയായ ധോണി എന്റര്‍ടെയ്‌ന്മെന്റ്‌സ് നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് ‘എല്‍ജിഎം’ (‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്). ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്. ഹരീഷ് കല്യാണ്‍, ഇവാന എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമേഷ് തമില്‍മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഒരു കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിലാണ് ചിത്രം എത്തുന്നത്.

യോഗി ബാബു, നദിയ മൊയ്തു, ആര്‍ജെ വിജയ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ലവ് ടുഡേ എന്ന ചിത്രത്തിനുശേഷം മലയാളിയായ ഇവാന നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്ഷന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. ഛായാഗ്രഹം വിശ്വജിത് ഒടുക്കത്തില്‍, സംഗീതം രമേഷ് തമില്‍മണി.

Top