ഐപിഎല്ലില്‍ 200 മത്സരങ്ങളില്‍ കളിക്കുന്ന ആദ്യ താരമായി മഹേന്ദ്ര സിംഗ് ധോണി

പിഎല്ലില്‍ 200 മത്സരങ്ങളില്‍ കളിക്കുന്ന ആദ്യ താരമായി മഹേന്ദ്ര സിംഗ് ധോണി. തിങ്കളാഴ്ച രാജസ്ഥാനെതിരായ മത്സരത്തിലൂടെയാണ് അദ്ദേഹം ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. 170 മത്സരങ്ങളില്‍ ചെന്നൈയെ പ്രതിനിധീകരിച്ച് പൂനെക്കായി 30 മത്സരങ്ങള്‍ കളിച്ചു. ആരോപണങ്ങള്‍ പരിഹരിച്ചതിനെത്തുടര്‍ന്ന് ചെന്നൈ ടീമിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയതിന് ശേഷം 2016, 2017 സീസണുകളില്‍ ധോണി പൂനെക്കായി കളിച്ചു.

അതേസമയം ധോണിക്ക് തൊട്ടുപിന്നില്‍ തന്നെ രോഹിത് ശര്‍മയും സുരേഷ് റെയ്നയുമുണ്ട്. രോഹിത് 197 മത്സരങ്ങളും റെയ്ന 193 മത്സരങ്ങളുമാണ് കളിച്ചത്. ദിനേഷ് കാര്‍ത്തിക് 191, വിരാട് കോലി 186 മത്സരങ്ങള്‍ എന്നിവരാണ് ടോപ് ഫൈവിലുള്ളത്.

Top