ധോണിയ്ക്ക് പിന്തുണയുമായി അനില്‍കുബ്ലെ രംഗത്ത്

കൊല്‍ക്കത്ത: മുന്‍ക്യാപ്റ്റന് പിന്തുണയുമായി അനില്‍കുബ്ലെ. കരിയറിന്റെ അവസാന ഘട്ടത്തിലുള്ള ധോണിക്ക് പരമാവധി സ്വാതന്ത്ര്യം നല്‍കണമെന്ന് മുന്‍ കോച്ച് അനില്‍ കുംബ്ലെ.

ഇന്ത്യയുടെ മധ്യനിര ഇപ്പോഴും വേണ്ടവിധത്തില്‍ ശക്തമല്ലെന്നും, മത്സരം വിജയിപ്പിക്കാന്‍ മഹേന്ദ്ര സിംഗ് ധോണിയെ തന്നെ ടീം ആശ്രയിക്കുന്നത് തുടരാന്‍ സാധിക്കില്ലെന്നും കുബ്ലെ വ്യക്തമാക്കി. ഇനിയെങ്കിലും ഗെയിം ആസ്വദിക്കാന്‍ അദ്ദേഹത്തെ അനുവദിക്കണമെന്നും, ചെറുപ്പക്കാരായ താരങ്ങള്‍ മത്സരം വിജയിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഏഷ്യാ കപ്പില്‍ നാല് ഇന്നിംഗ്‌സില്‍ 77 റണ്‍ മാത്രമായിരുന്നു ധോണിയുടെ സംഭാവന. ഹോങ്കോങിന് എതിരെയുള്ള ആദ്യ മത്സരത്തില്‍ എംഎസ് പൂജ്യനായി മടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്ക് ഇപ്പോഴും ധോണിയുടെ പരിചയസമ്പത്ത് ഏറെ ആവശ്യമാണ്.

കൃത്യമായ സമയത്ത് ബാറ്റ്‌സ്മാനെ നോക്കി തന്ത്രം ആവിഷ്‌കരിക്കാന്‍ ധോണിക്കുള്ള കഴിവാണ് വിരാടിന്റെയും, രോഹിത്തിന്റെയും ശക്തി.

Top