മണല്‍ കണ്ടാല്‍ ഞങ്ങള്‍ ഇങ്ങനെ ചെയ്യ്തിരിക്കും; ധോണിയുടെയും സിവയുടെയും വീഡിയോ വൈറല്‍

ളിക്കളത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളായി നിറഞ്ഞു നിന്നിരുന്ന ധോണി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത് സിവയുടെ സ്വന്തം ഡാഡി കൂള്‍ ആയാണ്. സിവയ്‌ക്കൊപ്പമുള്ള ചെറിയ ചെറിയ വികൃതിത്തരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് കൊണ്ട് ധോണി ഇടുന്ന ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.

ഇപ്പോള്‍ ഇരുവരുടേയും മറ്റൊരു വീഡിയോ കൂടി ആരാധകര്‍ക്കിടയിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണ കടല്‍ത്തീരത്തിരുന്ന് ഡാഡി കൂളും മകളും കാട്ടുന്ന വികൃതിയുടെ വീഡിയോ ആണ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. കടല്‍ത്തീരത്ത് പോയാല്‍ മണലില്‍ കളിക്കാത്തവരുണ്ടാവില്ല. ഞങ്ങളും അങ്ങിനെ തന്നെയെന്നാണ് ധോണിയും പറയുന്നത്. കടല്‍ത്തീരത്ത് മണലില്‍ കുഴിയുണ്ടാക്കി അതിനുള്ളില്‍ കയറി നിന്ന സിവയുടെ കാലുകള്‍ മണലിട്ട് മൂടുകയാണ് ധോണി. കുട്ടിയായിരിക്കുമ്പോള്‍ മണല്‍ കണ്ടാല്‍ ഞങ്ങള്‍ ഉറപ്പായും ചെയ്യുക ഇതായിരിക്കുമെന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി ധോണി എഴുതിയിട്ടുണ്ട്.

എല്ലായ്‌പ്പോഴത്തെയും പോലെ തന്നെ സാക്ഷിയാണ് ഇരുവരുടേയും കളികള്‍ വീഡിയോയിലാക്കിയത്. ധോണി ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്ത വീഡിയോ വൈറലായി കഴിഞ്ഞു.

Top