ദിലീപ് നായകനാകുന്ന ‘പ്രൊഫസര്‍ ഡിങ്കന്‍’ ; സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുന്നു

prof dinken

ദിലീപിനെ നായകനാക്കി പ്രശസ്ത ക്യാമറാമാന്‍ രാമചന്ദ്രബാബു ഒരുക്കുന്ന പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ ഫെബ്രുവരിയിലാണ് ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച് ദിലീപും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും തമ്മിലുള്ള ചര്‍ച്ച നടന്നു.

തിരക്കഥയില്‍ ചെറിയ മാറ്റങ്ങളോടെ എത്തുന്ന ഡിങ്കന്‍ 3ഡി സാങ്കേതിക വിദ്യയിലാണ് ഒരുങ്ങുന്നത്. പ്രൊഫ.ദീപാങ്കുരന്‍ എന്ന ലോകപ്രശസ്ത മജീഷ്യനെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സംവിധാനത്തോടൊപ്പം തിരക്കഥയും സംഭാഷണവും രാമചന്ദ്രബാബു തന്നെയാണ് നിര്‍വ്വഹിക്കുന്നത്. നമിത പ്രമോദ് നായികയാകുന്ന ചിത്രത്തില്‍ റാഫി, കൈലാഷ്, കൊച്ചു പ്രേമന്‍, ശ്രിന്ദ എന്നിവരും അണി നിരക്കും. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരും.

Top