dhileep’s 3 D film professor dingan shooting starts on 16th

റാഫിയുടെ തിരക്കഥയില്‍ ദിലീപിന്റെ ത്രിഡി ചിത്രം ‘പ്രൊഫസര്‍ ഡിങ്കന്‍’ അണിയറയില്‍. ഷൂട്ടിംഗ് 16ന് തിരുവനന്തപുരത്ത് തുടങ്ങും.

ഒരാഴ്ചത്തെ ഷെഡ്യൂളില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പൂജപ്പുരയാണ്.

നമിത പ്രമോദ് നായികയാവുന്ന ചിത്രത്തില്‍ റാഫി ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആസ്വദിക്കാനാവുന്ന ഒരു ഫണ്‍ എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന് സംവിധായകനും ഛായാഗ്രഹകനുമായ രാമചന്ദ്രബാബു പറഞ്ഞു. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top