ദിലീപ് മുഖ്യകഥാപാത്രത്തിലെത്തുന്ന രാമലീല റംസാന് തീയറ്ററുകളില്‍ എത്തും. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം മാലിയില്‍ പുരോഗമിക്കുകയാണ്.
മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സച്ചിയാണ്.
പ്രയാഗാ മാര്‍ട്ടിന്‍ നായികയാകുന്ന ചിത്രത്തില്‍ മുകേഷ്, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ,അനില്‍ മുരളി, ശ്രീജിത്ത് രവി തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.


