ഡിഎച്എഫ്എൽ വീണ്ടും പ്രതിസന്ധിയിൽ

മുംബൈ: സാമ്പത്തിക പ്രതിസന്ധിയിലായ ധനകാര്യ സ്ഥാപനമായ ഡിഎച്ച്എഫ്എല്ലിനെ ഏറ്റെടുക്കന്‍ അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുളള നാല് കമ്പനികളെ അനുവദിക്കരുതെന്ന് മുന്‍ പ്രമോട്ടര്‍ കപില്‍ വാധവാന്‍. ഇതുസംബന്ധിച്ച ആവശ്യവുമായി ദേശീയ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് വാധവാന്‍. നാല് ബിസിനസ് ​ഗ്രൂപ്പുകൾക്കും ധനകാര്യ സ്ഥാപനത്തിന്റെ ആ‍സ്തികൾ ഏറ്റെടുക്കാനുളള ലേല നടപടികളിൽ പങ്കെട‌ുക്കാനുളള അവസരം വായ്പ ദാതാക്കളുടെ സമിതിയും റിസര്‍വ് ബാങ്ക് നിയമിച്ച അഡ്മിസ്‌ട്രേറ്ററും ഒരുക്കി നൽകി എന്നതാണ് അദ്ദേ​ഹത്തിന്റെ ആരോപണം.

നവംബർ 24 ന് സമർപ്പിച്ച അപേക്ഷയിൽ, ഓക് ട്രീ ക്യാപിറ്റൽ, പിരാമൽ എന്റർപ്രൈസസ്, അദാനി ഗ്രൂപ്പ്, എസ് സി ലോവി എന്നീ നാല് ലേലക്കാരിൽ നിന്ന് ലഭിച്ച ബിഡ്ഡുകൾ അനുവദിക്കരുതെന്നാണ് വാധവാൻ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Top