ലോക്ക്ഡൗണ്‍ കാലത്തെ ഓണ്‍ലൈന്‍ വിവാഹം; ശ്രദ്ധ നേടി ‘ദീര്‍ഘ സുമംഗലി ഭവ’ ഹ്രസ്വചിത്രം

ലോക്ഡൗണ്‍ കാലത്ത് മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം അപരിചിതനെ വിവാഹം കഴിക്കേണ്ടി വരുന്ന യുവതിയുടെ കഥയുമായി ദീര്‍ഘ സുമംഗലി ഭവ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു.

ഓണ്‍ലൈന്‍ വഴിയാണ് ലോകത്തിന്റെ രണ്ടറ്റങ്ങളില്‍ ജീവിക്കുന്ന ഇവര്‍ വിവാഹം കഴിക്കുന്നത്. ഓണ്‍ലൈനിലൂടെ തന്നെ വിശേഷങ്ങള്‍ പങ്കുവച്ചും പരസ്പരം അറിഞ്ഞും ജീവിതം മുന്നോട്ട് പോകവെ അപ്രതീക്ഷിതമായി അരങ്ങേറുന്ന ഒരു സംഭവം ഇവരുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുകയാണ്.

അരുണ്‍ കാര്‍ത്തികേയന്‍, കവിത കെ. മേനോന്‍, നളിനി, ജയ് മേനോന്‍, സുജാത ഗണേഷ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് പാര്‍ഥന്‍ മോഹന്‍, കവിത കെ. മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ്. കഥ അനൂപ് മോഹന്‍, ശ്രീരാഗ് കല്ലിങ്കല്‍. എഡിറ്റിങ് അതുല്‍ കൃഷ്ണനും സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ജ്യോതിഷും ആണ്.

Top