അണ്ടര്‍ 17 താരം ധീരജ് സിങ് ഇനി കേരളാ ബ്ലാസ്റ്റേഴ്‌സില്‍

dheeraj

കൊച്ചി:അണ്ടര്‍ 17 ലോകക്കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വല കാത്ത ധീരജ് സിങ് ഇനി കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തം. നിരവധി ISL ടീമുകളും ഐ ലീഗ് ടീമുകളും ധീരജിനു പുറകെ ഉണ്ടായിരുന്നു എങ്കിലും ധീരജ് കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ അണ്ടര്‍ 17 ലോകക്കപ്പില്‍ മിന്നുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ടീമിന്റെ വല കാത്ത ധീരജ് സിങ് പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്‌സിന്റെ ഒഫിഷ്യല്‍ ട്വിറ്റെര്‍ ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Top