ധീരജ് കൊലപാതകം; യൂത്ത്‌കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

ഇടുക്കി: ഇടുക്കി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് വധക്കേസില്‍ ഒരാള്‍ക്കൂടി പൊലീസ് പിടിയില്‍. കേസില്‍ നേരിട്ട് ബന്ധമുണ്ട് എന്ന് പോലീസ് കരുതുന്ന കഞ്ഞിക്കുഴി സ്വദേശിയും പഞ്ചായത്തംഗവുമായ സോയി മോന്‍ സണ്ണിയെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ചെലച്ചുവട്ടിലെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ് പിടിയിലായ സോയി മോന്‍ സണ്ണി.

സോയിമോനുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെയാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ആറ് പേരാണ് കേസിലെ പ്രതിപട്ടികയില്‍ ഉള്ളത്. അതില്‍ ആറാമത്തെയാളാണ് സോയിമോന്‍. മുഖ്യപ്രതി നിഖിലിനെ കൃത്യം നടത്തിയ ശേഷം രക്ഷപ്പെടുത്താന്‍ സഹായിച്ചത് സോയിമോന്‍ ആണെന്നാണ് പൊലീസ് നിഗമനം.

Top