ഐപിഎല്ലില്‍ ചെന്നൈയെ തകര്‍ത്ത് ഡല്‍ഹി, സെഞ്ചുറിയുമായി ധവാന്‍

പിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വീണ്ടും പരാജയം. അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കെ ഡല്‍ഹി മറികടന്നു.

സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ വിജയശില്‍പി. 58 പന്തില്‍ നിന്ന് ഒരു സിക്സും 14 ഫോറുമടക്കം 101 റണ്‍സ് നേടിയ ധവാന്‍ പുറത്താകാതെ നിന്നു. ഐപിഎല്ലിലെ ധവാന്റെ കന്നി സെഞ്ചുറിയാണിത്.

ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പൃഥ്വി ഷായെ (0) നഷ്ടമായി. സ്‌കോര്‍ 26-ല്‍ എത്തിയപ്പോള്‍ എട്ടു റണ്‍സുമായി രഹാനെയും മടങ്ങി. മൂന്നാം വിക്കറ്റില്‍ ശിഖര്‍ ധവാന്‍ – ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സഖ്യമാണ് ഡല്‍ഹി സ്‌കോര്‍ ഉയര്‍ത്തിയത്. 68 റണ്‍സാണ് ഇരുവരുടെയും കൂട്ടുകെട്ടില്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കപ്പെട്ടത്.

Top