ധര്‍മ്മജന്‍ സ്ഥാനാര്‍ഥിയാകാന്‍ താത്പര്യം അറിയിച്ചെന്ന് എം.എം ഹസന്‍

MM Hassan

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ധര്‍മ്മന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ വ്യക്തമാക്കി.

സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ നിലവില്‍ മുസ്ലീം ലീഗാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി യു.സി.രാമന്‍ 15000-ത്തോളം വോട്ടുകള്‍ക്കാണ് സിപിഎം നേതാവും പുരോഗമന കലാസാഹിത്യസംഘം നേതാവുമായ പുരുഷന്‍ കടലുണ്ടിയോട് പരാജയപ്പെട്ടത്.

Top