ബാലുശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിക്കും

dharmajan

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനായി കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സാധ്യതാ പട്ടികയായി. കോഴിക്കോട് നോര്‍ത്തില്‍ കെഎസ്യു പ്രസിഡന്റ് അഭിജിത് സ്ഥാനാര്‍ത്ഥിയാകും. ബാലുശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിക്കും.

പേരാമ്പ്രയില്‍ കെ.സി അബു മത്സരിക്കും. കൊയിലാണ്ടിയില്‍ എന്‍ സുബ്രഹ്മണ്യന്‍, രാജീവന്‍ മാസ്റ്റര്‍ എന്നിവരില്‍ ഒരാള്‍ മത്സരിക്കും. എലത്തുര്‍ ജനതാദളിന് നല്‍കാനും കോണ്‍ഗ്രസില്‍ ധാരണയായി.

 

 

Top