അഭിനയത്തോടൊപ്പം നിര്‍മ്മാതാവിന്റെ വേഷം അണിയാന്‍ ഒരുങ്ങി ധര്‍മജന്‍

dharmajan

ര്‍മജന്‍ ബോള്‍ഗാട്ടി നിര്‍മ്മാതാവാകാന്‍ ഒരുങ്ങുന്നു. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മജനും മനുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കട്ടപ്പനയിലെ ഋത്വിക്ക് റോഷന് ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മജനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

പേരിട്ടിട്ടില്ല.ാത്ത ഈ മുഴുനീള കോമഡി ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് കൊല്ലങ്കോട്ട് ഇന്നലെയാണ് തുടങ്ങിയത്. ഷാജി കൈലാസിന്റെയും ദീപന്റെയും അസ്സോസിയേറ്റായിരുന്ന എ.ആര്‍.ബിനുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ നാല് നായികമാരുണ്ട്. ജയശ്രീ, അനില ,ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജയുടെ മകള്‍ രവീണ എന്നിവര്‍ക്ക് പുറമേ ഒരു പുതുമുഖവും നായികാ നിരയില്‍ എത്തും. മഞ്ജുപിള്ള, ഇന്ദ്രന്‍സ് , ജാഫര്‍ ഇടുക്കി, കൊച്ചുപ്രേമന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

Top