തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

dharmajan

ബാലുശ്ശേരി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയതായി ബാലുശ്ശേരിയില്‍ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കെപിസിസി ഭാരവാഹിയായ ഒരാളാണ് ഇതിനു പിന്നിലെന്ന് ധര്‍മ്മജന്‍ പറഞ്ഞു. ധര്‍മ്മജന്‍ ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡണ്ടിന് പരാതി നല്‍കി. കൂടാതെ സ്വജാതി പറഞ്ഞാല്‍ വോട്ട് ലഭിക്കില്ല എന്ന് കെപിസിസി സെക്രട്ടറി പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്. മുസ്ലീം ലീഗ് വോട്ടുകള്‍ തനിക്ക് ലഭിച്ചില്ലെന്നും ധര്‍മ്മജന്‍ പരാതിയില്‍ പറയുന്നു.

Top