“മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ ധര്‍മ്മടത്ത് കരുത്തൻ വരും”-മുല്ലപ്പള്ളി

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ ധര്‍മ്മടത്ത് ഒരു കരുത്തൻ നേതാവ് വരുമെന്ന്  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ധര്‍മ്മടത്തെ കുറിച്ച് കെ സുധാകരന്‍ തന്നോട് മനസ് തുറന്ന് സംസാരിച്ചു. യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ കോട്ട കെട്ടി ഇരിക്കൂറിനെ കാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കെ. സുധാകരൻ പ്രതികരിച്ചു. താനാരോടും മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടില്ല. സി രഘുനാഥിനെ സ്ഥാനാർഥിയാക്കാൻ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു.

ധർമ്മടത്ത് വാളയാർ പെൺകുട്ടികളുടെ അമ്മക്ക് പിന്തുണ നൽകാൻ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. പ്രാദേശിക നേതൃത്വത്തിന്‍റെ എതിർപ്പിനെ തുടർന്നാണ് ഈ തീരുമാനം പിൻവലിച്ചതെന്നും സുധാകരൻ വ്യക്തമാക്കി.

Top