റബേക്ക മോണിക്കയുടെ തമിഴ് ചിത്രം ‘ധനുസു രാസി നെയര്‍ഗളേ’ ; ട്രെയിലര്‍

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ താരമാണ് റബേക്ക മോണിക്ക. ഇപ്പോള്‍ പുറത്തിറങ്ങുന്ന തമിഴ് ചിത്രം ധനുസു രാസി നെയര്‍ഗളേ ചിത്രത്തില്‍ താരം പ്രധാന വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറാണിപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

സഞ്ജയ് ഭാരതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് കല്യാണ്‍ ആണ് നായകനായി എത്തുന്നത്. ദിഗംഗന, മുനിഷ്‌കാന്ത്, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങള്‍. സംഗീതം ഗിബ്രാന്‍. ഗോകുലം മൂവീസ് ആണ് നിര്‍മാണം.

ഇപ്പോള്‍ ഇറങ്ങിയ ബിഗിലിനു ശേഷം റബേക്ക മോണിക്ക പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം കൂടിയാണിത്.

Top