ധനുഷിന്റെ ‘വി ഐ പി 2’ ആഗസ്റ്റ് 11ന് വെള്ളിത്തിരയിൽ എത്തും

പ്രേക്ഷകർ കാത്തിരുന്ന ധനുഷ്‌ ചിത്രം ‘വേല ഇല്ല പട്ടധാരി 2’ ആഗസ്റ്റ് 11ന് തീയേറ്ററുകളിൽ എത്തുന്നു.

ധനുഷ് തന്റെ ട്വിറ്ററിലൂടെയാണ് റിലീസിംഗ് തീയതി അറിയിച്ചത്. ധനുഷിന്റേയും, കാജോളിന്റെയും കഥാപാത്രങ്ങളുടെ ടീസറും പുറത്തവിട്ടിട്ടുണ്ട്.

ബോളിവുഡ് താരം കാജോളും, ധനുഷും മുഖ്യവേഷത്തിൽ എത്തുന്ന വി ഐ പി 2 സംവിധാനം ചെയ്യുന്നത് സൗന്ദര്യ രജനീകാന്താണ്.

2014 ൽ പുറത്തിറങ്ങി എൻജിനിയറിംഗ് ബിരുദധാരിയായ രഘുവരന്റെ കഥ പറഞ്ഞ ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു.

Top