ഫാന്‍ ബോയ് മൊമെന്റ്; ധനുഷിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ജോജു

നുഷ് നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം ലണ്ടനില്‍ പുരോഗമിക്കുകയാണ്. ഉലം സുട്രും വാലിബന്‍ എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ചിത്രത്തില്‍ മലയാളി താരം ജോജുവും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ട്.

ധനുഷിനൊപ്പമുള്ള ഫോട്ടോ ജോജു ഷെയര്‍ ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഫാന്‍ ബോയ് മൊമെന്റ് എന്ന അടിക്കുറിപ്പോടെയാണ് ജോജു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. സഹപ്രവര്‍ത്തകനും നമ്മുടെ ഹീറോ ധനുഷ് എന്നും എഴുതിയിരിക്കുന്നു.

ഗാങ്സ്റ്റര്‍ ത്രില്ലറായ ചിത്രത്തില്‍ ഹോളിവുഡ് താരം ജയിംസ് കോസ്മോയും ചിത്രത്തില്‍ അഭിനയിക്കുന്നു. ഗെയിം ഓഫ് ത്രോണ്‍സില്‍ ലോര്‍ഡ് കമാന്‍ഡര്‍ മൊര്‍മോണ്ട് ആയി തിളങ്ങിയ താരമാണ് കോസ്മോ. ശ്രേയാസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.

Top