അരിവാള്‍ ചുറ്റിക ചിഹ്നത്തിനും അടുത്ത് ഒരു ഉടുക്കുമായി ധനുഷ്; ‘ക്യാപ്റ്റന്‍ മില്ലെര്‍’ പുത്തന്‍ അപ്‌ഡേറ്റ്

ചെന്നൈ: ധനുഷിന്റെ ഏറെ കാത്തിരുന്ന ചിത്രമായ ‘ക്യാപ്റ്റന്‍ മില്ലെര്‍’ പുത്തന്‍ അപ്‌ഡേറ്റ് എത്തി. അരുണ്‍ മതേശ്വരന്‍ തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ കൌതുകം ഉണര്‍ത്തുന്ന ഒന്നാണ്. ചിത്രത്തിലെ ഗാനം ഉടന്‍ തന്നെ എത്തുമെന്നാണ് വിവരം.

റഷ്യന്‍ വിപ്ലവത്തിന്റെ നേതാവ് ലെനിന്റെ പടവും, അരിവാള്‍ ചുറ്റിക ചിഹ്നത്തിനും അടുത്ത് ഒരു ഉടുക്കുമായി ധനുഷ് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ക്യാപ്റ്റന്‍ മില്ലറിന്റെ സംഗീതം. ചിത്രത്തിലെ ആദ്യം പുറത്തെത്തുന്നത് ഒരു വിപ്ലവ ഗാനം ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനി, എഡിറ്റിംഗ് നഗൂരന്‍ രാമചന്ദ്രന്‍, ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍, ജോണ്‍ കൊക്കെന്‍, എഡ്വാര്‍ഡ് സോണന്‍ബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷന്‍, നാസര്‍, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ മാതേശ്വരന്‍ സുധ കൊങ്കര സംവിധാനം ചെയ്ത ഇരുധി സുട്രുവിന്റെ തമിഴ് സംഭാഷണ രചയിതാവുമാണ്. ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍.

Top