വെട്രിമാരന്‍-ധനുഷ് ടീമിന്റെ പുതിയ ചിത്രം ‘അസുരന്‍’ ; ഫസ്റ്റ് ലുക്ക് കാണാം

നുഷ് വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ വടചെന്നൈ മികച്ച ബോക്‌സ് ഓഫീസ് പ്രകടനത്തോടൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു. ചിത്രത്തിന് ശേഷം ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുകയാണ്. ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ ആണ് ഇരുവരും വീണ്ടും എത്തുന്നത്.

പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ ധനുഷ് ആണ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. കലൈപുള്ളി എസ് താണുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അസുരന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. വി ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആടുകളം, വിസാരണൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ വെട്രിമാരന്‍ ഇന്ന് രാജ്യത്തെ ഏറ്റവും പോപ്പുലര്‍ ആയ സംവിധായകരില്‍ ഒരാളാണ്. അതേ സമയം ഇന്നലെ പ്രദര്‍ശനത്തിനെത്തിയ ധനുഷ് ചിത്രം മാരി2 ബോക്‌സ് ഓഫീസില്‍ തരംഗം ആയി കൊണ്ടിരിക്കുകയാണ്.

Top