മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പ്; വട ചെന്നൈ – 2വിന് റെഡ് സിഗ്‌നല്‍

നുഷ് ചിത്രം വട ചെന്നൈ- 2 ഉപേക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മത്സ്യത്തൊഴിലാളികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കുന്നത്.

എ.സുബാസ്‌കരന്‍, ധനുഷ്, വെട്രിമാരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ ആദ്യഭാഗം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തിരുന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ വടക്കന്‍ ചെന്നൈയിലെ മത്സ്യത്തൊഴിലാളികള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങളുടെ ജീവിതത്തെ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു അവരുടെ ആരോപണം.

ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ഒരുതരത്തിലും സമ്മതിക്കില്ലെന്ന നിലപാടിലാണിപ്പോള്‍. വടക്കന്‍ ചെന്നൈയിലെ ചേരി നിവാസികളുടെ കുടിപ്പകയും അവരുടെ 35 വര്‍ഷത്തെ ജീവിതമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

ധനുഷ്, ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ വട ചെന്നൈ ഏകദേശം 50 കോടി വരുമാനവും നേടിയിരുന്നു. രണ്ടാം ഭാഗത്തിന്റെ ഏകദേശം 30 ശതമാനത്തോളം ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു.

Top