ധനുഷ് – ടൊവിനോ ചിത്രം ‘മാരി 2’ ലെ റൗഡി ബേബി സോങ് വീഡിയോ എത്തി

നുഷ് – ടൊവിനോ ചിത്രമായ മാരി 2 ഈ കഴിഞ്ഞ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് ലോകം മുഴുവന്‍ റിലീസ് ചെയ്തത്. വമ്പന്‍ റിലീസ് ആയി കേരളത്തില്‍ എത്തിയ ഈ ചിത്രം ഇവിടെ എത്തിച്ചത് എസ് വിനോദ് കുമാര്‍ , സുകുമാരന്‍ തെക്കേപ്പാട്ടു എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള മിനി സ്റ്റുഡിയോ ആണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ചിത്രം ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നാണ്.

ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ റൗഡി ബേബിയുടെ വീഡിയോ പുറത്തുവിട്ടു. യുവാന്‍ ശങ്കര്‍ രാജ ഈണം പകര്‍ന്ന ഈ ഗാനം രചിച്ചത് ധനുഷ് തന്നെയാണ്. ധനുഷും ധീയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് മാരി 2. മലയാളികളുടെ പ്രിയ ഗായകന്‍ വിജയ് യേശുദാസ് ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ എത്തിയിരുന്നു. മാരിയുടെ ആദ്യ ഭാഗത്ത് കാജല്‍ അഗര്‍വാളായിരുന്നു നായിക.

പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ സായി പല്ലവിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഇവരെ കൂടാതെ വരലക്ഷ്മി ശരത് കുമാര്‍, കൃഷ്ണ കുലശേഖരന്‍, വിദ്യ പ്രദീപ്, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയില്‍ ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ടോവിനോയുടെ കട്ട വില്ലത്തരവും ധനുഷിന്റെ കിടിലന്‍ ഹീറോയിസവും കാണാന്‍ ഉള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകര്‍ ഇപ്പോള്‍. ടോവിനോ ഭീജ എന്ന കഥാപാത്രം ആയി എത്തുമ്പോള്‍ സായി പല്ലവി എത്തുന്നത് ആനന്ദി ആയാണ്.

വണ്ടര്‍ ബാര്‍ ഫിലിമ്‌സിന്റെ ബാനറില്‍ ധനുഷ് തന്നെ നിര്‍മ്മിച്ച ഈ ചിത്രം കേരളത്തില്‍ വമ്പന്‍ റിലീസ് ആയി എത്തിച്ചത് എസ് വിനോദ് കുമാര്‍, സുകുമാരന്‍ തെക്കേപ്പാട്ടു എന്നിവരുടെ നേതൃത്വത്തിലുള്ള മിനി സ്റ്റുഡിയോ ആണ്. കാല , വട ചെന്നൈ തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ ഇവിടെ എത്തിച്ചതും അവരാണ്.

Top