ധനുഷിന്റെ ഹോളിവുഡ് ചിത്രം ‘ദ് എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദ് ഫക്കീര്‍’ ടീസര്‍ കാണാം

The-Extraordinary-Journey-Of-The-Fakir

തെന്നിന്ത്യന്‍ താരം ധനുഷിന്റെ ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ദ് എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദ് ഫക്കീറിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. കോമഡി അഡ്വഞ്ചറില്‍ ഒരുക്കുന്ന ചിത്രം ഇംഗ്ലിഷിലും ഫ്രഞ്ചിലും റിലീസ് ചെയ്യും.
സിനിമ മെയ് 30ന് തിയറ്ററുകളിലെത്തും.

കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമേരിക്കന്‍ താരം ബര്‍ഖദ് അബ്ദിയും ധനുഷിനൊപ്പം എത്തുന്നു. റൊമെയ്ന്‍ പ്യൂര്‍ട്ടോലസിന്റെ വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.

Top