ധനുഷ്- ടൊവിനോ ചിത്രം തരംഗത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി

മിഴ് സൂപ്പര്‍ താരം ധനുഷ് മലയാളത്തിൽ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘തരംഗ’ത്തിന്റെ പോസ്റ്റർ എത്തി.

യുവതാരങ്ങളായ ടൊവിനോ തോമസും, ബാലു വര്‍ഗീസും നായകന്മാരായി എത്തുന്ന ചിത്രം മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഡൊമിനിക് അരുണാണ് സംവിധാനം ചെയ്യുന്നത്.

തരംഗം ദ ക്യൂരിയസ് കേസ് ഒാഫ് കള്ളന്‍ പവിത്രന്‍ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. ടൊവിനോ തന്നെയാണ് ബാലുവിനൊപ്പമുള്ള പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

പത്മനാഭൻ പിള്ള എന്ന സബ് ഇൻസ്പെക്ടറായി ടൊവിനോ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ അനിൽ നാരായണന്റേതാണ്.

Top