ധനുഷ്- മാരി സെൽവരാജ് ചിത്രം ‘കർണ്ണൻ’ ഏപ്രിലിൽ തിയറ്ററുകളിൽ എത്തും

നുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രം കർണ്ണന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. റിലീസ് അനൗൺസ്മെന്‍റ്  ടീസറും പുറത്തിറക്കിയിട്ടുണ്ട്. ഏപ്രിലിൽ ചിത്രം തിയറ്ററുകളിലെത്തുമെന്ന് നിർമാതാവ് കലൈപുലി എസ്. താണുവിൻെറ യുട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആറു മാസങ്ങൾക്ക് മുമ്പ് ചിത്രത്തിൻെറ ടൈറ്റിൽ മേക്കിങ് വീഡിയോ പുറത്തുവിട്ടിരുന്നു.

ഏറെ ചര്‍ച്ചയായ പരിയേറും പെരുമാളിന് ശേഷം മാരി സെൽവരാജ് ഒരുക്കുന്ന ചിത്രമാണ് കർണൻ. നിരവധി പുരസ്കാരങ്ങൾ പരിയേറും പെരുമാളിലൂടെ മാരിയെ തേടിയെത്തിയിരുന്നു. പുതിയ ചിത്രമായ കര്‍ണ്ണനിൽ രജിഷ വിജയനാണ് നായിക. ലാൽ, യോഗി ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. ധനുഷിന്‍റെ 41-ാം ചിത്രമാണിത്. അദ്രങ്കി രേ’, ‘ജഗമേ തന്തിരം’, ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗം എന്നിവയാണ് ധനുഷിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.

Top