അടുത്തതായി ഹൊറര്‍ ചിത്രം ; ഐശ്വര്യയുടെ പുതിയ ചിത്രത്തെ കുറിച്ച് സൂചന

rajanikanth

ഹൊറര്‍ ചിത്രം ഒരുക്കാന്‍ ഒരുങ്ങി ധനുഷിന്റെ ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യ. എന്നാല്‍ ചിത്രത്തിലെ കഥാപാത്രങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ തീരുമാനമായിട്ടില്ല. ആദ്യമായാണ് ഐശ്വര്യ ഒരു ഹൊറര്‍ ചിത്രം ഒരുക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.

ഐശ്വര്യയുടെ ആദ്യത്തെ സിനിമയില്‍ ഭര്‍ത്താവായ ധനുഷ് ആയിരുന്നു നായകന്‍. ഗൗതം കാര്‍ത്തിക്കിനെയും പ്രിയ ആനന്ദിനെയും പ്രധാന കഥാപാത്രങ്ങളാക്കി വെയ് രാജ വെയ് എന്ന സിനിമയാണ് അടുത്തായി ഐശ്വര്യ ഒരുക്കിയത്. സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്റെ ജീവിതം ആസ്പദമാക്കിയായിരിക്കും ഐശ്വര്യ പുതിയ സിനിമ ഒരുക്കുക എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഹൊറര്‍ ചിത്രമായിരിക്കും ഒരുക്കുക എന്നാണ് പുതിയ വാര്‍ത്ത.

Top