ഇസൈജ്ഞാനിയായി വെള്ളിതിരയില്‍ ധനുഷ്; ഇളയരാജയുടെ ജീവിതകഥ സിനിമയാകുന്നു

ളയരാജയുടെ ജീവിതകഥ സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രമുഖ തമിഴ് ട്രെഡ് അനലിസ്റ്റുകളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ധനുഷ് ആയിരിക്കും ഇളയരാജയായി വെള്ളിത്തിരയില്‍ എത്തുകയെന്നാണ് സൂചനകള്‍. 2024 ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും 2025 ല്‍ തിയേറ്ററുകളില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ഇളയരാജയുടെ മകനും സംഗീതസംവിധായകനുമായ യുവന്‍ശങ്കര്‍ രാജ ധനുഷ് അച്ഛന്റെ ബയോപിക് ചെയ്താല്‍ നന്നായിരിക്കുമെന്ന് പറഞ്ഞിരുന്നു. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ കണക്ട് മീഡിയ ആയിരിക്കും ചിത്രം നിര്‍മ്മിക്കുകയെന്നാണ് സൂചനകള്‍. നേരത്തെ ഇളയരാജയുടെ ബയോപിക് തന്റെ സ്വപ്നമാണെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍ ആര്‍ ബാല്‍കി പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നട്ടില്ല.

അതേസമയം ഒന്നിലധികം ചിത്രങ്ങളാണ് ധനുഷിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റന്‍ മില്ലര്‍’ ആണ് ധനുഷിന്റെതായി ഉടനെ റിലീസ് ചെയ്യുന്ന ചിത്രം. ക്യാപ്റ്റന്‍ മില്ലര്‍ 2023 ഡിസംബര്‍ 15 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Top